ജീവനക്കാർക്ക് കാപ്പി നൽകി ട്വിറ്റർ സിഇഒ; കന്പനിയിലെ മാറ്റങ്ങൾ ഉടനറിയിക്കുമെന്നും അഗർവാൾ
ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ ജീവനക്കാർക്ക് കാപ്പി നൽകുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലായിരുന്നു. സംഭവം നടക്കുമ്പോൾ അഗർവാൾ ബിസിനസ് മീറ്റിംഗുകൾക്കായി ലണ്ടനിൽ ഉണ്ടായിരുന്നു. ട്വിറ്ററിന്റെ ലണ്ടൻ ഓഫീസുകളിൽ അഗർവാൾ കാപ്പി വിളമ്പിയപ്പോൾ, കമ്പനിയുടെ ചീഫ് ഫിനാൻസ് ഓഫീസറായ നെഡ് സെഗാളാണ് ബിസ്ക്കറ്റ് വിതരണം നടത്തിയത്. ബ്രിട്ടനിലെ ട്വിറ്റർ മാനേജിങ് ഡയറക്ടർ ദാരാ നാസറും സന്നിഹിതരായിരുന്നു. എലോൺ മസ്‌കിന്റെ ട്വിറ്റർ ഇടപാടിന്ർറെ സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നത്.
മെയ് മാസത്തിൽ, മൈക്രോബ്ലോഗിംഗ് സൈറ്റിന്റെ ടീമിലെ സമീപകാല നേതൃമാറ്റങ്ങളെ കുറിച്ച് അഗർവാൾ വിശദമാക്കുകയും എലോൺ മസ്‌കുമായുള്ള ഇടപാട് ഇനിയും നടക്കുമെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. കമ്പനിയിൽ ഈയടുത്ത ആഴ്ചകളിൽ ഒരുപാട് കാര്യങ്ങൾ നടന്നിട്ടുണ്ടെന്നും അതിനെക്കുറിച്ച് ഇതുവരെ പരസ്യമായി സംസാരിച്ചിട്ടില്ലെങ്കിലും ഉടൻ അതുണ്ടാകുമെന്നും അഗർവാൾ പറഞ്ഞു. രണ്ട് പ്രമുഖ ട്വിറ്റർ എക്സിക്യൂട്ടീവുകളെ പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് പരാഗ് അഗർവാളിന്റെ സൂചന. ട്വിറ്റർ ഏറ്റെടുക്കൽ നിർദ്ദേശം നിർത്തിവച്ചതായി എലോൺ മസ്‌ക് പ്രഖ്യാപിച്ചിരുന്നു.
"കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. "ഞാൻ കമ്പനിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, ഈ സമയത്ത് പരസ്യമായി ഒന്നും പറഞ്ഞില്ല, പക്ഷേ അതുണ്ടാകും" അഗർവാൾ ഒരു ട്വീറ്റിൽ പറഞ്ഞു, തങ്ങളുടെ നേതൃത്വടീമിൽ ചില മാറ്റങ്ങൾ നടത്തിയെന്നും ട്വിറ്റർ എന്തായാലും ഏറ്റെടുക്കാൻ പോകുകയാണെങ്കിൽ ഒരു "മുടന്തൻ" സിഇഒ ഈ മാറ്റങ്ങൾ വരുത്തുന്നത് എന്തുകൊണ്ടാണെന്ന് ചിലർ ചോദിക്കുന്നുണ്ടെന്നും അഗർവാൾ പറഞ്ഞു. ഉത്തരം ഹ്രസ്വവും വളരെ ലളിതവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എലോൺ മസ്‌കുമായുള്ള 44 ബില്യൺ ഡോളറിന്റെ ട്വിറ്റർ ഇടപാട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് സാഹചര്യത്തിനും ടീം തയ്യാറെടുക്കേണ്ടതിന്റെ ആവശ്യകത അഗർവാൾ ഊന്നിപ്പറയുന്നു